രമേശ് ചെന്നിത്തല പക്വതയില്ലാത്ത നേതാവാണെന്ന് മന്ത്രി ജി സുധാകരന്‍

195

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പക്വതയില്ലാത്ത നേതാവാണെന്ന് മന്ത്രി ജി സുധാകരന്‍. കെ.എസ്.യു പ്രവര്‍ത്തകരെപ്പോലെ പെരുമാറുന്ന അദ്ദേഹം ഉമ്മന്‍ചാണ്ടിയെ കണ്ടുപഠിക്കണമെന്നും സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വി.എസ് അച്യുതാനന്ദന്‍ വോട്ടുചെയ്യുമ്ബോള്‍ ഒളിഞ്ഞുനോക്കിയെന്ന കേസിന് പിന്നില്‍ രമേശ് ചെന്നിത്തലയാണെന്നും സുധാകരന്‍ ആരോപിച്ചു. മുമ്ബ് മന്ത്രി ആയിരുന്നപ്പോള്‍ ചെയ്ത നല്ലകാര്യങ്ങളുടെയെല്ലാം പേരില്‍ തനിക്കെതിരെ കേസെടുത്തു.
നിരവധി കേസുകളില്‍ തന്നെ കുടുക്കാന്‍ ശ്രമം നടന്നു. വോട്ട് ചെയ്തപ്പോള്‍ ഒളിഞ്ഞുനോക്കിയെന്നാണ് അവസാനത്തെ പരാതി. ബന്ധുവായ ഉദ്യോഗസ്ഥനെക്കൊണ്ടാണ് ചെന്നിത്തല തനിക്കെതിരെ കേസെടുപ്പിച്ചതെന്ന് സുധാകരന്‍ ആരോപിച്ചു. ഒളിഞ്ഞുനോക്കിയെന്ന് ആരോപിച്ച്‌ ചിലര്‍ തന്റെ കോലം കത്തിക്കുകയും കോലം നിലത്തടിക്കുകയും ചെയ്തു. ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ ഇത്തരത്തിലുള്ള വിവരക്കേടിന് കൂട്ടുനില്‍ക്കാന്‍ പാടില്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
വോട്ടുചെയ്യുമ്ബോള്‍ ജി സുധാകരന്‍ ഒളിഞ്ഞുനോക്കിയെന്ന കേസില്‍ പോലീസ് ഇന്ന് വി.എസ്സിന്റെ മൊഴിയെടുത്തിരുന്നു. പിന്നാലെയാണ് കേസിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

NO COMMENTS

LEAVE A REPLY