ഗ്രാമപഞ്ചായത്ത് അംഗത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അയോഗ്യനാക്കി

145

പത്തനംതിട്ട : കൂറുമാറ്റ നിരോധനനിയമ പ്രകാരം പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തംഗമായ ജോർജ് ഇളംപ്ലാക്കാടിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അയോഗ്യനാക്കി.നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും 2019 ഏപ്രിൽ ഒൻപത് മുതൽ ആറ് വർഷത്തേക്കാണ് വിലക്ക്.ഗ്രാമപഞ്ചായത്തംഗം എ.വി.മാത്യു സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കമ്മീഷന്റെ നടപടി.

NO COMMENTS