ദ്വിദിന ദേശീയ ശിൽപശാലയ്ക്ക് ഇന്നു തുടക്കം

6

വനിതാശിശുവികസനവകുപ്പ് യൂനിസെഫിന്റെ സഹകരണത്തോടെ ‘ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്കായുള്ള കുടുംബാധിഷ്ഠിത ബദലുകളെ ക്കുറിച്ച്’ ഇന്നും നാളെയും (സെപ്. 27, 28) ദേശീയ ശിൽപശാല നടത്തും. രാവിലെ 9.30ന് മന്ത്രി വീണാ ജോർജ് ഹോട്ടൽ ഒ ബൈ താമരയിൽ ശിൽപശാല ഉദ്ഘാടനം ചെയ്യും.

പ്രാദേശിക രാജ്യാന്തര തലങ്ങളിൽ ഫലപ്രദമായ കുടുംബാധിഷ്ഠിത ബദൽ കെയർ രീതികൾ മനസ്സിലാക്കുകയാണ് ശിൽപശാലയുടെ ലക്ഷ്യം. ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്കായുള്ള ശിശുസംരക്ഷണ പദ്ധതികൾ ശിൽപശാല ചർച്ച ചെയ്യും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും യൂനിസെഫ് പ്രതിനിധികളും ശിൽപ്പശാലയിൽ പങ്കെടുക്കും.

NO COMMENTS