കാഞ്ഞങ്ങാട് : ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ യാണ് സംഭവം. ഉദുമ ,ബാര, മുക്കുന്നോത്ത് സ്വദേശിയും ബ്യൂട്ടീഷ്യനുമായ 34 വയസുകാരി ദേവിക യാണ് കൊല്ലപ്പെട്ടത്. യുവതിയെ കൊന്നശേഷം ബോവിക്കാനം സ്വദേശിയും കാമുകനുമായ സതീഷ് പോലീസില്‍ കീഴടങ്ങി.
കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ലോഡ്ജില്‍ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മരിച്ച ദേവികയും സതീഷും പ്രണയത്തി ലായിരുന്നു. യുവതിയെ സതീഷ് ലോഡ്ജിലേക്ക് വിളിച്ച് വരുത്തുകയും വെട്ടിക്കൊല്ലുകയുമായിരുന്നുവെന്നുമാണ് പൊലീസ് നല്കുന്ന വിവരം.
യുവതി തന്റെ ജീവിതത്തില്‍ ബുദ്ധിമുട്ടുണ്ടാക്കിയ താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇയാള്‍ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയുടെ മൊഴി പൂര്‍ണ്ണമായും പോലീസ് വിശ്വസിച്ചിട്ടില്ല. സതീഷ് കഴിഞ്ഞ 15 ദിവസമായി പുതിയകോട്ടയിലെ ഈ ലേഡ്ജിലാണ് താമസം. വര്‍ഷങ്ങളായി ഇവര്‍ പ്രണയത്തിലായിരുന്നു.
പരസ്പരം ഒന്നിക്കാന്‍ കഴിയാതെ വന്നതോടെ ഇവര്‍ പിരിഞ്ഞു. ശേഷം രണ്ട് പേരും വെവ്വേറെ വിവാഹം കഴിക്കുകയായിരുന്നു. ദേവികയ്ക്ക് ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്. കൊല നടത്തിയ സതീഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.