പൊലീസുകാരെ വളഞ്ഞിട്ട് മര്‍ദ്ദിച്ച എസ്എഫ്ഐക്കാരുടെ നടപടിയില്‍ പ്രതിഷേധം

216

കൊല്ലം ചവറയില്‍ പൊലിസുകാരെ വളഞ്ഞിട്ട് മര്‍ദ്ദിച്ച എസ്എഫ്ഐ പ്രവര്‍ത്തകരുടെ നടപടിയില്‍ പ്രതിഷേധം ശക്തം. ഇന്നലെ ചവറ കോളേജിന്റെ മതില്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചിനിടെയാണ് സംഘര്‍മുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.
ചവറ കെഎംഎംഎലിനെ സമീപം എസ്എഫ്ഐ പ്രവര്‍ത്തകരുടെ മാര്‍ച്ച് തടഞ്ഞ ചവറ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഫ്രാന്‍സിസ്, സിവില്‍ പൊലീസ് ഓഫീസര്‍ ബെനഡിക്ട് എന്നിവരെയാണ് എസ്എഫ്ഐക്കാര്‍ മര്‍ദ്ദിച്ചത്. പൊലീസുകാരെ പിടിച്ചുതള്ളി മര്‍ദ്ദിച്ച എസ്എഫ്ഐക്കാര്‍ പിന്മാറാതെ റോഡ് ഉപരോധിച്ചു. പൊലീസുകാരെ അസഭ്യം പറയുകയും ചെയ്തു. കൂടുതല്‍ പൊലീസെത്തിയാണ് പിന്നീട് ഇവരെ സ്ഥലത്ത് നിന്ന് നീക്കിയത്. സംഭവത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. എ.എസ്ഐയെ അക്രമിച്ച സംഭവം അപമാനകരമാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY