അലൻ ഷുഹൈബ് ഉറക്ക ഗുളിക കഴിച്ചു അവശനിലയിൽ ; ആത്മഹത്യാശ്രമമെന്ന് പൊലീസ്‌

34

കൊച്ചി : പന്തീരാങ്കാവ്‌ യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബ്‌ അമിത അളവിൽ ഉറക്ക ഗുളിക കഴിച്ചു അവശനിലയിൽ. ആത്മഹത്യാശ്രമമെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. അവശനിലയിലായ അലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായ അലൻ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അലൻ ഇതുവരെ അപകടനില തരണം ചെയ്‌തിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.ഇടച്ചിറയിലെ ഫ്ലാറ്റിൽ വച്ചാണ്‌ സംഭവം.

NO COMMENTS

LEAVE A REPLY