കമ്പനിയുടെ സ്ഥിരത ഉറപ്പുവരുത്തുന്നതിനാണ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നതെന്ന് രത്തന്‍ ടാറ്റ

226

ന്യൂഡല്‍ഹി: ടാറ്റ സണ്‍സ് ജീവനക്കാര്‍ക്ക് ഇടക്കാല ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത രത്തന്‍ ടാറ്റയുടെ കത്ത്. കമ്പനിയുടെ സ്ഥിരത ഉറപ്പുവരുത്തുന്നതിനാണ് താന്‍ സ്ഥാനമേറ്റെടുക്കുന്നതെന്ന് ടാറ്റ കത്തില്‍ പറയുന്നു. പുതിയ ചെയര്‍മാനെ കണ്ടെത്തുന്നതിനായി ഒരു സെലക്ഷന്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും നാലു മാസത്തിനുള്ളില്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ മാറ്റാനുള്ള തീരുമാനം ഇന്നു നടന്ന യോഗത്തിലാണ് ബോര്‍ഡ് കൈക്കൊണ്ടത്. ഗ്രൂപ്പിന്റെ എമരിറ്റസ് ചെയര്‍മാനായ രത്തന്‍ ടാറ്റയെ ഇടക്കാല ചെയര്‍മാനായി നിയമിച്ചുകൊണ്ടായിരുന്നു ബോര്‍ഡ് തീരുമാനമെടുത്തത്. പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കാനായി രത്തന്‍ ടാറ്റയെ ഉള്‍പ്പെടുത്തിയാണ് സെലക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചിരിക്കുന്നത്. 2012 ഡിസംബര്‍ 29ന് രത്തന്‍ ടാറ്റ ഒഴിഞ്ഞ ശേഷമാണ് സൈറസ് മിസ്ത്രി ടാറ്റയുടെ ചെയര്‍മാനായി എത്തിയത്. ടാറ്റ കുടുംബത്തിന് പുറത്തുനിന്നുള്ള ആദ്യത്തെ കമ്ബനി ചെയര്‍മാനായിരുന്നു സൈറസ് മിസ്ത്രി.

NO COMMENTS

LEAVE A REPLY