ഇംഫാല്‍ പോലെയുള്ള നഗരങ്ങളില്‍ സൈന്യം നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെപ്പറ്റി ഉത്കണ്ഠയുണ്ടെന്നു സുപ്രീംകോടതി

175

ന്യൂഡല്‍ഹി• ഇംഫാല്‍ പോലെയുള്ള നഗരങ്ങളില്‍ സൈന്യം നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെപ്പറ്റി തങ്ങള്‍ക്കു കൂടുതല്‍ ഉത്കണ്ഠയുണ്ടെന്നു സുപ്രീംകോടതി. രാജ്യസുരക്ഷയെ ബാധിക്കുന്നതിനാല്‍ കശ്മീര്‍, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അതിര്‍ത്തിയില്‍ സൈന്യത്തിനു പ്രത്യേക രീതിയില്‍ പെരുമാറേണ്ടിവരുമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി കേന്ദ്ര സര്‍ക്കാരിനുവേണ്ടി സുപ്രീം കോടതിയില്‍ പറഞ്ഞപ്പോഴാണ് ജസ്റ്റിസുമാരായ എം.ബി.ലോക്കൂര്‍, യു.യു.ലളിത് എന്നിവരടങ്ങിയ ബെഞ്ച് ഇംഫാലിന്റെ കാര്യം ചൂണ്ടിക്കാട്ടിയത്.
കശ്മീര്‍, മണിപ്പൂര്‍ തുടങ്ങിയ അതിര്‍ത്തി സംസ്ഥാനങ്ങളിലെ മനുഷ്യാവകാശ ധ്വംസനങ്ങളില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലാത്ത സ്ഥിതി ഉണ്ടെന്നു ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യവും ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY