വാഹനാപകട മരണം : നഷ്ടപരിഹാരം നല്‍കുന്നതിന് പ്രായവും വരുമാനവും മാനദണ്ഡമാക്കണമെന്ന് കോടതി

186

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനു മുന്‍പ് മരിച്ചയാളുടെ പ്രായവും വരുമാനവും മാനദണ്ഡമാക്കണമെന്ന് സുപ്രീംകോടതി. മരിച്ച വ്യക്തിയുടെ പ്രായം 40 വയസ്സിനു താഴെയെങ്കില്‍ വരുമാനത്തിന്റെ 50 ശതമാനം അധികം ഇന്‍ഷുറന്‍സും 40 വയസുമുതല്‍ 50 വയസുവരെയാണെങ്കില്‍ വരുമാനത്തിന്റെ 30 ശതമാനവും 50 മുതല്‍ 60 വരെയാണെങ്കില്‍ 15 ശതമാനവും അധികം ഇന്‍ഷുറന്‍സ് നല്‍കണം. നികുതിയൊഴിച്ചുള്ള വരുമാനമായിരിക്കണം കണക്കാക്കേണ്ടത്. താല്‍ക്കാലിക ജോലിയുള്ളവര്‍ക്ക് നഷ്ടപരിഹാരത്തില്‍ നേരിയ കുറവു മാത്രമേ വരുത്താന്‍ പാടുള്ളൂവെന്നുംസുപ്രീംകോടതി നിര്‍ദേശിച്ചു.

NO COMMENTS