കൊച്ചി: നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയെ വീട്ടില്‍ കയറി ആക്രമിച്ചെന്ന പരാതിയില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരെ കേസെടുത്തു. എറണാകുളം ടൗണ്‍ സൗത്ത് പൊലീസാണ് റോഷന്‍ ആന്‍ഡ്രൂസിനെതിരെ കേസെടുത്തിരിക്കുന്നത്.
കൊച്ചി പനമ്ബള്ളി നഗറിലുള്ള വീട്ടില്‍ കയറി തന്നെ ആക്രമിച്ചെന്നാണ് ആല്‍വിന്‍ ആന്റണിയുടെ പരാതി. റോഷന്‍ ആന്‍ഡ്രൂസിന്റെ സുഹൃത്ത് നവാസിനെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, തന്നെയും സുഹൃത്ത് നവാസിനെയും ആല്‍വിനും അക്രമിച്ചെന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ പരാതിയില്‍ ആല്‍വിന്‍ ആന്റണിക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം.