ഇ​സ്ര​ത് ജ​ഹാ​ന്‍ വ്യാ​ജ ഏ​റ്റു​മു​ട്ട​ല്‍ കേസ് : ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രുടെ രാ​ജി ആവശ്യപ്പെട്ട് സുപ്രീം കോടതി

171

ന്യൂ​ഡ​ല്‍​ഹി: ഇ​സ്ര​ത് ജ​ഹാ​ന്‍ ഏ​റ്റു​മു​ട്ട​ല്‍ കേസില്‍ ഉ​ദ്യോ​ഗ​സ്ഥ​രുടെ രാ​ജി ആവശ്യപ്പെട്ട് സുപ്രീം കോടതി. കേസി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​രാ​യ ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് രാ​ജി വ​ച്ചൊ​ഴി​യാ​നാണ് സുപ്രീം കോടതി നിര്‍ദേശിച്ചു. ഗു​ജ​റാ​ത്ത് പോ​ലീ​സി​ലെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​ന്‍.​കെ.​ആ​മി​ന്‍, ടി.​എ.​ബാ​ര​റ്റ് എ​ന്നി​വ​രോ​ടാ​ണ് കോടതി രാജി വയ്ക്കാന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. കേ​സ് പ​രി​ഗ​ണി​ക്കെ ഇ​വ​ര്‍ നേ​രി​ട്ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി ആ​രോ​പ​ണ​ങ്ങ​ള്‍ നി​ഷേ​ധി​ച്ചു. ഇ​തി​നു​ശേ​ഷ​മാ​യി​രു​ന്നു ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ സുപ്രധാന ഉ​ത്ത​ര​വ്. 2016ല്‍ ​ഗു​ജ​റാ​ത്ത് പോ​ലീ​സി​ല്‍​നി​ന്ന് എ​സ്പി റാ​ങ്കി​ല്‍ റി​ട്ട​യ​ര്‍ ചെ​യ്ത ആ​മി​നെ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ഹി​സാ​ഗ​ര്‍ എ​സ്പി​യാ​യി സ​ര്‍​ക്കാ​ര്‍ വീ​ണ്ടും നി​യ​മി​ച്ചി​രു​ന്നു. സൊ​ഹ്റാ​ബു​ദീ​ന്‍, ഇ​സ്ത്ര് ജ​ഹാ​ന്‍ വ്യാ​ജ ഏ​റ്റു​മു​ട്ട​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ആ​മി​ന്‍. വി​ര​മി​ച്ച്‌ ഒ​രു വ​ര്‍​ഷ​ത്തി​നു​ശേ​ഷം ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ക്ടോ​ബ​റി​ലാ​ണ്, ബാ​ര​റ്റി​നെ വ​ഡോ​ദ​ര റെ​യി​ല്‍​വേ എ​സ്പി​യാ​യി സ​ര്‍​ക്കാ​ര്‍ നി​യ​മി​ച്ച​ത്. ഇ​സ്ര​ത് ജ​ഹാ​ന്‍, സാ​ദി​ഖ് ജ​മാ​ല്‍ ഏ​റ്റു​മു​ട്ട​ല്‍ കേ​സു​ക​ളി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​ണ് ബാ​ര​റ്റ്. വി​ര​മി​ച്ച​ശേ​ഷം ഇ​രു​വ​രെ​യും സ​ര്‍​വീ​സി​ല്‍ തി​രി​കെ പ്ര​വേ​ശി​പ്പി​ച്ച​തി​നെ​തി​രേ മു​ന്‍ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ രാ​ഹു​ല്‍ ശ​ര്‍​മ​യാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ആ​മി​ന്‍ ര​ണ്ട് വ്യാ​ജ ഏ​റ്റു​മു​ട്ട​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്നും എ​ട്ടു​വ​ര്‍​ഷ​ത്തി​ന​ടു​ത്ത് ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ ക​ഴി​ഞ്ഞ ആ​ളാ​ണെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ക്കു​ന്നു. ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍​നി​ന്നു പു​റ​ത്തി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ ആ​മി​നെ എ​സ്പി റാ​ങ്കി​ല്‍ സ​ര്‍​ക്കാ​ര്‍ നി​യ​മി​ക്കു​ക​യാ​യി​രു​ന്നു.

NO COMMENTS