പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

164

അഹമ്മദാബാദ്: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് ആത്മഹത്യ ചെയ്തു. മീന, ലളിത് പര്‍മര്‍ ദമ്പതികളുടെ മകനായ ധവാല്‍ ആണ് വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ചത്. ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. അര്‍ദ്ധ വാര്‍ഷിക പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനാണ് ധവാല്‍ ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. ധവാലും സഹോദരന്‍ രവിയും ഒരേ സ്കൂളിലാണ് പഠിയ്ക്കുന്നത്.ശനിയാഴ്ച സ്കൂളിലേക്ക് പോയി റിസള്‍ട്ട് വാങ്ങി സ്കൂളില്‍ നിന്നും വാങ്ങി വരാന്‍ പിതാവിനോട് ധവാല്‍ ആവശ്യപ്പെടുകയായിരുന്നു. പിതാവ് സ്കൂളില്‍ നിന്ന് റിസള്‍ട്ട് വാങ്ങി വരുമ്പോഴേക്കും ധവാല്‍ തൂങ്ങി മരിക്കുകയായിരുന്നു.സഹോദരന്‍ വീട്ടില്‍ എത്തിയപ്പോഴാണ് ധവാല്‍ തൂങ്ങി മരിച്ചത് കണ്ടത്. സാധാരണ പരീക്ഷയില്‍ സി ഗ്രേഡ് ലഭിക്കുന്ന ധവാലിന് ഇത്തവണ ബി ഗ്രേഡാണ് ലഭിച്ചിരുന്നു. പേടി സഹിക്കാതെയാണ് ധവാല്‍ ആത്മഹത്യ ചെയ്തത് എന്ന് പറയുന്നു. മകന് കൂടുതല്‍ മാര്‍ക്ക് കിട്ടിയ സന്തോഷം അറിയാന്‍ എത്തിയ പിതാവ് മകന്‍ മരിച്ച്‌ കിടക്കുന്നതാണ് കണ്ടത്.

NO COMMENTS

LEAVE A REPLY