ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ്

130

മുംബൈ: ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ ദിന്‍ഡോഷി കോടതി വ്യാഴാഴ്ച വിധി പറയാനിരിക്കെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ബിനോയ് രാജ്യം വിടാതിരിക്കാനാണ് പോലീസിന്റെ നടപടി. ബിനോയിയെ കസ്റ്റഡിയിലെടുക്കാന്‍ മുംബൈ പോലീസ് കേരളത്തില്‍ എത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. മുംബൈ പോലീസ് യുവതിയുടെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ ബിനോയ് ഒളിവില്‍ പോവുകയായിരുന്നു.

ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനിയാണ് പരാതി നല്‍കിയത്. ദുബായില്‍ ബാര്‍ ഡാന്‍സറായിരുന്ന യുവതിയെ വിവാഹവാഗ്ദാനം നല്‍കി ബിനോയ് ലൈംഗികമായി ചൂഷണം ചെയ്‌തെന്നും ഈ ബന്ധത്തില്‍ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ ആരോപണം.

NO COMMENTS