ദേശീയ നീന്തല്‍ താരം തനിക തൂങ്ങി മരിച്ചു

235

മുംബൈ : ദേശീയ അക്വാറ്റിക്സ് ചാന്പ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ ജേതാവ് തനിക ദരയാണ് (23) മരിച്ചത്. മധ്യമുംബൈയിലെ ലോവര്‍ പരേലിയിലെ വീട്ടിലാണ് താരം തൂങ്ങിമരിച്ചത്. 2015 ല്‍ തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസില്‍ വെങ്കലമെഡല്‍ നേടിയിട്ടുണ്ട്. വെസ്റ്റേണ്‍ റെയില്‍വെയില്‍ തനിക ജൂനിയര്‍ ക്ലര്‍ക്കായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസം സുഹൃത്ത് വീട്ടിലെത്തിയപ്പോള്‍ വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. സുഹൃത്തും അയല്‍ക്കാരും വാതില്‍ പൊളിച്ച്‌ അകത്തുകടന്നപ്പോള്‍ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ തനികയെ കണ്ടെത്തുകയായിരുന്നു.

NO COMMENTS

LEAVE A REPLY