ഇന്ന് അര്‍ധരാത്രി മുതല്‍മോട്ടോര്‍ വാഹന പണിമുടക്ക്

234

തിരുവന്തപുരം: മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനയില്‍ പ്രതിഷേധിച്ച്‌ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെയാണ് പണിമുടക്ക്. പണിമുടക്കില്‍ സ്വകാര്യബസുകള്‍, ടെമ്ബോ, ട്രക്കര്‍, ജീപ്പ്, ലോറി, ഓട്ടോറിക്ഷ, ടാക്സി, തുടങ്ങിയവയെല്ലാം പണിമുടക്കില്‍ സഹകരിക്കുന്നുണ്ട്. മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം അന്‍പത് ശതമാനം വര്‍ധിപ്പിക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സംയുക്ത സമരസമിതി സംസ്ഥാനത്ത് വാഹനപണിമുടക്ക് പ്രഖ്യാപിച്ചത്. അതേസമയം ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പണിമുടക്കില്‍ നിന്ന് ബിഎംഎസ് വിട്ടുനില്‍ക്കും.20172018 സാമ്ബത്തിക വര്‍ഷത്തില്‍ പുതിയ ഉത്തരവ് നടപ്പാക്കുവാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

NO COMMENTS

LEAVE A REPLY