ഒല്ലൂരില്‍ വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം: രണ്ട് ആടുകളെ കൊന്നു

199

ഒല്ലൂര്‍: തെരുവുനായ്ക്കള്‍ കൂട്ടമായെത്തി ആടുകളെ ആക്രമിച്ച്‌ കൊല്ലുന്നത് തുടര്‍ക്കഥയാകുന്നു. പെരുവാംകുളങ്ങരയില്‍ ചൊവ്വാഴ്ച വൈകിട്ടോടെ രണ്ട് ആടുകളെ കൂട്ടമായെത്തിയ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. രണ്ട് ആടുകള്‍ക്ക് പരുക്കേറ്റു. അക്കര റാഫിയുടെ വീടിനു പുറത്തുകെട്ടിയിരുന്ന ആടുകളെയാണ് തെരുവുനായ്ക്കള്‍ കൊന്നത്. വീട്ടുകാരെത്തി നായ്ക്കളെ ഓടിച്ചുവിട്ടു. ദിവസങ്ങള്‍ക്കു മുന്പ് പടവരാട് തെരുവുനായ്ക്കള്‍ ഒരാടിനെ കടിച്ചുകൊന്നിരുന്നു. പ്രദേശത്ത് തെരുവുനായ്ക്കള്‍ കൂട്ടമായെത്തി ആടുകളെ കൊല്ലുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY