എട്ട് വയസ്സുകാരിയെ അയല്‍വാസി പീഡിപ്പിച്ചു

182

ബെംഗളൂരു : എട്ട് വയസ്സുകാരിയെ അയല്‍വാസിയും ഇറച്ചിക്കടക്കാരനുമായ 22 കാരന്‍ പീഡിപ്പിച്ചു. നിര്‍മ്മാണത്തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്. കുട്ടിയ്ക്ക് രണ്ട് സഹോദരിമാര്‍ കൂടി ഉണ്ട്. കുട്ടിയുടെ അമ്മ കുറച്ച്‌ ദിവസ്ങള്‍ക്ക് മുന്‍പാണ് മരണമടഞ്ഞത്. സംഭവ ദിവസം, കുട്ടിയുടെ അച്ഛന്‍ ജോലിക്ക് പോയിരുന്നു. സഹോദരിമാര്‍ സ്കൂള്‍ വിട്ട് വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. എട്ട് വയസ്സുകാരിയാണ് ആദ്യം വീട്ടിലെത്തിയത്. വീട്ടിലെത്തിയ കുട്ടി അറബിക് ട്യൂഷന് തയ്യാറെടുക്കുമ്പോള്‍ 22 കാരന്‍ വീട്ടില്‍ അതിക്രമിച്ച്‌ കടന്ന കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ സഹോദരി സ്കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോള്‍ എട്ട് വയസ്സുകാരി രക്തം വാര്‍ന്ന് കിടക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവിന്‍റെ പരാതി പ്രകാരം പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതിയ്ക്കെതിരെ പോലീസ് പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുട്ടി അപകടനില തരണം ചെയ്തെന്നാണ് റിപ്പോര്‍ട്ട്.