അഞ്ചു വയസുകാരിയെ തെരുവുനായ ആക്രമിച്ചു

218

മാവേലിക്കര: ചെട്ടികുളങ്ങരയില്‍ അഞ്ചു വയസുകാരി ഉള്‍പ്പെടെ മൂന്നുപേരെയും കൊയ്പ്പള്ളിക്കാരാഴ്മയില്‍ മറ്റു മൂന്നുപേരെയും പട്ടി കടിച്ചു. ഈരേഴ തെക്ക് കോയിക്കല്‍ തറയില്‍ ഭാഗത്ത് പട്ടിയുടെ ആക്രമണത്തില്‍ ഈരേഴ തെക്ക് റെനി വില്ലയില്‍ വൈഗ(അഞ്ച്), മുണ്ടോലില്‍ കമലമ്മ(70), ബംഗാള്‍ സ്വദേശി അപ്പു(21) എന്നിവര്‍ക്കാണു കടിയേറ്റത്. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് വൈഗയെ നായ ആക്രമിച്ചത്.
വൈഗയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ മാവേലിക്കര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഇന്നലെ മാത്രം വിവിധ പ്രദേശങ്ങളില്‍ നിന്നും നൂറോളം പേരാണ് പട്ടിയുടെ കടിയേറ്റ് ചികിത്സയ്ക്കായെത്തിയത്.

NO COMMENTS

LEAVE A REPLY