സൂര്യനെല്ലിക്കേസ് : ശിക്ഷ വിധിച്ചവരുടെ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റി വച്ചു

232

ന്യൂഡല്‍ഹി: സൂര്യനെല്ലിക്കേസില്‍ ഹൈക്കോടതി ശിക്ഷ വിധിച്ചവരുടെ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റി വച്ചു. കേസിലെ പ്രതികളായ ജേക്കബ് സ്റ്റീഫന്‍, വര്‍ഗ്ഗീസ്, ജോസ് എന്നീ പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി മാറ്റിവച്ചത്.
അടിയന്തരമായി പരിഗണിക്കതക്ക പ്രാധാന്യമൊന്നും ഹര്‍ജിക്കില്ലെന്ന നിരീക്ഷണത്തോടെയാണ് ജാമ്യാപേക്ഷകള്‍ മാറ്റിയത്. കേസില്‍ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ഈ പ്രതികളുടെ ജാമ്യാപേക്ഷയും മറ്റു പ്രതികളുടെ അപ്പീലുകളും ഇനി ഒരുമിച്ചാവും കോടതി പരിഗണിക്കുക.

NO COMMENTS