സെന്‍സെക്സ് 260 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

172

മുംബൈ: 2016ന്റെ അവസാനത്തെ വ്യാപാര ദിനത്തില്‍ ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 260.31 പോയന്റ് നേട്ടത്തില്‍ 26626,46ലും നിഫ്റ്റി 82.20 പോയന്റ് ഉയര്‍ന്ന് 8185.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്‌ഇയിലെ 1755 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 865 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐടിസി, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ഭേല്‍, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയവ നേട്ടത്തിലും ബജാജ് ഓട്ടോ, വേദാന്ത, ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS

LEAVE A REPLY