കുവൈത്തില്‍ പൊതുമാപ്പ് കാത്ത് ഒരു ലക്ഷത്തോളം വിദേശികള്‍

297

കുവൈത്ത് സിറ്റി: ഭരണാധികളുടെ കാരുണ്യത്താല്‍ പൊതുമാപ്പ് എന്ന ഇളവിനായി കാത്തിരിക്കുകയാണ് കുവൈത്തിലെ ഒരു ലക്ഷത്തില്‍ അധികം താമസ-കുടിയേറ്റ നിയമ ലംഘകരായ വിദേശികള്‍. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ സ്ഥാനപതിമാര്‍ ഇവര്‍ക്ക് ഇളവ് അനുവദിക്കണമെന്ന് ഭരണാധികളോടെ ആവശ്യപ്പെട്ടിട്ടുമുണ്ട്.
രാജ്യത്ത് താമസ-കുടിയേറ്റ നിയമലംഘകരായി ഒരു ലക്ഷത്തില്‍ അധികം വിദേശികള്‍ കഴിയുന്നതായാണ് അടുത്തിടെ ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട കണക്കുകളില്‍ സൂചിപ്പിക്കുന്നത്. ഇന്ത്യ, ബംഗ്ലാദേശ്,ഫിലിപൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കുടുതല്‍.
ആയിരക്കണക്കിന് മലയാളികള്‍ അടക്കം 30,000-ത്തോളം ഇന്ത്യക്കാരുമുണ്ട് ഈക്കൂട്ടത്തില്‍. ഇവരില്‍ അധികവും ഗാര്‍ഹിക രംഗവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. താമസ-കുടിയേറ്റ നിയമ ലംഘകര്‍ക്ക് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ സ്ഥാനപതി അടക്കം കുവൈത്തിലെ വിവിധ രാജ്യങ്ങളിലെ എംബസികള്‍ അധികൃതര്‍ ഭരണാധികാരികളോടെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഇതിനു മുമ്പ് 2011-ലാണ് അമീര് ഷേഖ് സബാ അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബ പൊതുമാപ്പ് പ്രഖ്യാപിച്ചത്. അന്ന് 90,000 വിദേശികള്‍ അനധികൃത താമസക്കാരായി രാജ്യത്ത് ഉണ്ടായിരുന്നത്. 20,000-ഓളം ഇന്ത്യക്കാര്‍ അത് പ്രയോജനപ്പെടുയും ചെയ്തിരുന്നു.
2008-ലെ പൊതുമാപ്പിലും ഇത് തന്നെയായിരുന്നു സ്ഥിതി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭരണാധികാരികളുടെ കാരുണ്യത്താല്‍ ഇത്തരം ആനുകൂല്യം ലഭിക്കുകയാണങ്കില്‍ നല്ലെരു ശതമാനം ആളുകള്‍ തിരികെ പോകുമെന്നാണ് വിലയിരുത്തല്‍