സംസ്ഥാന സ്കൂള്‍ കായികമേളക്ക് നാളെ കൊടിയേറും

153

കോഴിക്കോട്: അറുപതാമത് സംസ്ഥാന സ്കൂള്‍ കായികമേളക്ക് നാളെ കാലിക്കറ്റ് സര്‍വ്വകലാശാല സിന്തറ്റിക്ക് സ്റ്റേഡിയത്തില്‍ തുടക്കമാകും. രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെവി മോഹന്‍കുമാര്‍ പതാക ഉയര്‍ത്തുന്നതോടെ മേളക്ക് ഔദ്യോഗിക തുടക്കമാകും. രാവിലെ ഏഴിന് സീനിയര്‍ ആണ്‍കുട്ടികളുടെ അയ്യായിരം മീറ്റര്‍ ഓട്ടത്തോടെ ട്രാക്കുണരും.തുടര്‍ന്ന് സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ,ഡിസ്കസ് ത്രോ,ഷോട്ട്പുട്ട് എന്നിവയും നടക്കും. 9ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെവി മോഹന്‍കുമാര് പതാക ഉയര്‍ത്തുന്നതോടെ മേളക്ക് ഔദ്യോഗിക തുടക്കമാകും. വൈകീട്ട് നടക്കുന്ന ചടങ്ങ് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ആദ്യദിനത്തില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ് ജമ്ബ്, ജാവലിന് ത്രോ, റിലേ, 400 മീറ്റര്‍ ഓട്ടം എന്നീ ഇനങ്ങളും നടക്കും. മത്സരങ്ങള്‍ തടസ്സം കൂടാതെ നടത്തുന്നതിനായുളള എല്ലാ സജ്ജീകരണങ്ങളും ഇതിനോടകം ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗൗണ്ടില് നിന്നുമുളള ദീപശിഖാ പ്രയാണം വൈകീട്ടോടെ സ്റ്റേഡിയത്തിലെത്തും.

NO COMMENTS

LEAVE A REPLY