പാലക്കാട് • ലൈസന്‍സ് വ്യവസ്ഥ ലംഘിച്ച് റസ്റ്ററന്റില്‍ ബീയര്‍ വില്‍പന നടത്തിയതിന് ഹോട്ടലിനെതിരെ കേസെടുക്കാനും ബീയര്‍ പാര്‍ലര്‍ പൂട്ടാനും എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ നിര്‍ദേശം. ഇദ്ദേഹം നടത്തിയ മിന്നല്‍ പരിശോധനയിലാണ് ചന്ദ്രനഗറിനു സമീപത്തെ ഹോട്ടല്‍ ശ്രീചക്രയില്‍ അനധികൃത വില്‍പന ശ്രദ്ധയില്‍പെട്ടത്.
താഴത്തെ ബീയര്‍ പാര്‍ലറിലാണ് നിയമപ്രകാരം വില്‍പനയ്ക്ക് ഹോട്ടലിന് അനുമതിയുണ്ടായിരുന്നതെങ്കിലും മുകള്‍നിലയിലെ റസ്റററന്റില്‍ വില്‍പന നടത്തുകയായിരുന്നു. ഇതിന്റെ പേരില്‍ ലൈസന്‍സിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു.