സൗദിഅറേബ്യയില്‍ നിന്ന് മലയാളിയെ നാടുകടത്തി

232

പൊന്നാനി : സൗദിഅറേബ്യയില്‍ നിന്ന് മലയാളിയെ നാടുകടത്തി. വ്യാജ കറന്‍സി ഇടപാടുകളുമായി ബന്ധമുണ്ടെന്ന ദേശീയ അന്വേഷണ എജന്‍സി(എന്‍ഐഎ)യുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മലപ്പുറം സ്വദേശിയായ അബ്ദുള്‍ സലിമിനെ സൗദി നാടുകടത്തിയത്. സൗദിയില്‍ നിന്ന് നാടുകടത്തിയ അബ്ദുളിനെ ഡല്‍ഹിയിലെ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്ന് എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തു. 2013ല്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അബ്ദുളിന് കസ്റ്റഡിയില്‍ എടുത്തതത്. അന്ന് കൊച്ചി വിമാനതാവളത്തില്‍ 9.7 ലക്ഷം രൂപയുടെ വ്യാജ കറന്‍സിയുമായി അബീദ് ചുള്ളികുളവന്‍ ഹസ്സന്‍ എന്നയാള്‍ അറസ്റ്റിലായിരുന്നു. 2014ല്‍ കേസന്വേഷണം ഏറ്റെടുത്ത എന്‍ഐഎ അബ്ദുള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വന്‍തോതില്‍ വ്യാജ കറന്‍സി ഇടപാട് നടത്തുന്ന റാക്കറ്റിന്റെ നോട്ട് കള്ളക്കടത്തിലെ പ്രധാന കണ്ണിയാണ് അബ്ദുള്‍. യുഎഇയിലെ ഇടപാടുകാര്‍ക്ക് എല്ലാ സഹായവും നല്‍കുന്നത് അബ്ദുളാണെന്നാണ് മുതിര്‍ന്ന ഒരു എന്‍ഐഎ ഉദ്യോഗസ്ഥന്‍ പറയുന്നത്.

NO COMMENTS

LEAVE A REPLY