ജയില്‍ മാറ്റം ആവശ്യപ്പെട്ട് ശശികല സമര്‍പ്പിച്ച ഹര്‍ജി തള്ളി

170

ബംഗളൂരൂ: വി.കെ ശശികലയുടെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ നിന്നും തുംകൂരിലെ വനിതാ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശശികല സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
ജയില്‍ മാറ്റുന്ന കാര്യം തീരുമാനിക്കേണ്ടത് കര്‍ണ്ണാടക സര്‍ക്കാരാണെന്നും കോടതിക്ക് ഇതില്‍ ഇടപെടാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തമിഴ്നാട് മന്ത്രിമാര്‍ ശശികലയെ കാണുന്നത് വിലക്കണമെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുള്ള ആവശ്യവും കോടതി പരിഗണിച്ചിട്ടില്ല.

NO COMMENTS

LEAVE A REPLY