വൃദധയായ വീട്ടമ്മയെ  തെരുവ് നായക്കള്‍ കടിച്ച് കൊന്നു

212

കോവളം:പുല്ലുവിളയില്‍ വൃദധയായ വീട്ടമ്മയെ  തെരുവ് നായകല്‍ കടിച്ച് കൊന്നു. കരുംകുളം പുല്ലുവിള ചെമ്പകരാമൻതുറയിൽ ചിന്നപ്പന്റെ ഭാര്യ ശിലുവമ്മ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പുല്ലുവിള കടൽത്തീരത്തവെച്ചായിരുന്നു നായകളുടെ ആക്രമണം.. മാരകമായി പരുക്കേറ്റ ശിലുവമ്മയെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്ന വഴിക്ക മരണപ്പെട്ടു.മാതാവിനെ നായ്ക്കല്‍ ആക്രമിക്കുന്നത് കന്ട ആക്രമണത്തിൽ നിന്നു രക്ഷിക്കാൻ ശ്രമിച്ച ഇവരുടെ മകൻ സെൽവരാജിനെയും നായ്ക്കൾ കൂട്ടമായി  ആക്രമിച്ചു. സെൽവരാജ് കടലിൽ ചാടി രക്ഷപ്പെടുകയായിരുന്നു. ആക്രമിക്കുമ്പോൾ അമ്പതിലധികം നായ്ക്കളുണ്ടായിരുന്നതായി സെൽവരാജ് പറഞ്ഞു. പൊലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചപ്പോൾ പോലീസ്  സംഭവം ഗൗരവമായി എടുത്തില്ലെന്ന ആക്ഷേപമുണ്ട്.   പുല്ലുവിള ഉൾപ്പെടെയുള്ള തീരദേശം  തെരുവ് നായ്ക്കളുടെ പിടിയിലായതും ഇവയുടെ കൂട്ടം ചേര്‍ന്നുള്ള ആക്രമണവും ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY