സന്തോഷ് ട്രോഫി : കേരളത്തിന് ജയം

207

മഡ്ഗാവ്: സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ റൗണ്ടിലെ ആദ്യ പോരാട്ടത്തില്‍ കേരളത്തിന് ജയം. റെയില്‍വേസിനെ കേരളം രണ്ടിനെതിരെ നാലു ഗോളുകളുകള്‍ക്ക് തകര്‍ത്തു. കെ.എസ്.ഇ.ബി താരം ജോബി ജസ്റ്റിന്റെ ഹാട്രിക് മികവിലാണ് കേരളത്തിന്റെ ജയം. കേരള ക്യാപ്റ്റന്‍ പി. ഉസ്മാന്‍ ഒരു ഗോള്‍ നേടി. റെയില്‍വേക്കായി ഇരട്ടഗോള്‍ നേടിയത് മലയാളി താരം രാജേഷാണ്(4-2) ഫൈനല്‍ റൗണ്ടില്‍ റെയില്‍വേസിന്റെ രണ്ടാം തോല്‍വിയാണിത്. പഞ്ചാബുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. പഞ്ചാബും മഹാരാഷ്ട്രയും മിസോറാമും അടങ്ങുന്ന ഗ്രൂപ്പിലാണ് കേരളം.

NO COMMENTS

LEAVE A REPLY