സ്വകാര്യബസുകളുടെ മരണപ്പാച്ചില്‍ തടയാന്‍ നടപടിയെടുകും : എ. കെ. ശശീന്ദ്രന്‍

214

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യബസുകളുടെ മരണപ്പാച്ചില്‍ തടയാന്‍ നടപടിയെടുക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന കാര്യം പരിഗണിക്കും. ജില്ലയില്‍ കൂടുതല്‍ സിഗ്്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാനും മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു. 1410 വാഹനാപകടങ്ങളാണ് ഈവര്‍ഷം ജില്ലയിലുണ്ടായത്. ഇതില്‍ 135 പേര്‍ മരിക്കുകയും 1528 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അപകടങ്ങള്‍ ഏറെയും സ്വകാര്യ ബസ് ഇടിച്ചാണെന്നും കണക്കുകള്‍ പറയുന്നു. ഇത് ഒഴിവാക്കാനുള്ള ചര്‍ച്ചകളാണ് ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്നത്.
രാമനാട്ടുകരയിലും എലത്തൂരിലും പഞ്ചിങ് സമ്ബ്രദായം കൊണ്ടുവരും. നഗരത്തില്‍ കൂടുതല്‍ സിഗ്നനല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനൊപ്പം ജംക്്ഷനുകളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരാനും തീരുമാനിച്ചു.

NO COMMENTS

LEAVE A REPLY