അയ്യപ്പഭക്തരെ ദര്‍ശനത്തിന് ശേഷം സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ലെന്ന് പൊലീസ്

201

ശബരിമല : ശബരിമല ദര്‍ശനത്തിന് എത്തുന്ന അയ്യപ്പഭക്തരെ ദര്‍ശനത്തിന് ശേഷം സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ലെന്ന് പൊലീസ്. സന്നിധാനത്ത് ദര്‍ശനത്തിന് പ്രത്യേക ക്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങുന്നത് വരെ ക്യൂ വിട്ട് പുറത്തുവരാന്‍ കഴിയാത്ത രീതിയിലാണ് സുരക്ഷ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സന്നിധാനത്തും പരിസരത്തുമുള്ള ദേവസ്വം ബോര്‍ഡിന്റെ വാടക മുറികള്‍ ഭക്തര്‍ക്ക് നല്‍കരുതെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

NO COMMENTS