മൈക്കൽ ഫെൽപ്സിന് 22-ാം ഒളിംപിക്സ് സ്വർണം

178

റിയോ ഡി ജനീറോ ∙ അമേരിക്കയുടെ മൈക്കൽ ഫെൽപ്സിന് 22–ാം ഒളിംപിക് സ്വർണം. 200 മീറ്റർ വ്യക്തിഗത മെഡ്‍ലെയിലാണ് സ്വർണം നേടിയത്. ഇതോടെ റിയോയിലെ ഫെൽപ്സിന്റെ സ്വർണനേട്ടം നാലായി.

നേരത്തെ 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിലും 200 മീറ്റർ ബട്ടർ ഫ്ലൈയിലും പുരുഷ വിഭാഗം 4×100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിലും ഫെൽപ്സ് സ്വർണം നേടിയിരുന്നു.

NO COMMENTS

LEAVE A REPLY