റോട്ടോമാക് ഉടമ വിക്രം കോത്താരി അറസ്റ്റില്‍

281

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പേന കമ്ബനിയായ റോട്ടോമാകിന്‍റെ ഉടമ വിക്രം കോത്താരിയെ സിബിഐ അറസ്റ്റ് ചെയ്തു. ബാങ്ക് വായ്പാ തട്ടിപ്പ് കേസിലാണ് അറസ്റ്റ്. കൂടാതെ വിക്രം കോത്താരിയുടെ കാണ്‍പൂരിലെ വസതിയില്‍ സിബിഐ റെയ്ഡ് നടത്തുകയാണ്. കൂടാതെ കോത്താരിയുടെ ഉടമസ്ഥതയിലുള്ള പല സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ് നടക്കുകയാണ്. അതേസമയം ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് കോത്താരിയേയും ഭാര്യയെയും മകനെയും സിബിഐ ചോദ്യം ചെയ്തു വരികയാണ്.

NO COMMENTS