ജിൻസണും അനസും മൽസരിക്കും

208

00 മീറ്ററിൽ ഇറങ്ങുന്ന മലയാളി താരം ജിൻസൺ ജോൺസൺ പുതിയ ദേശീയ റെക്കോർഡ് കുറിക്കുമോ എന്നു കാത്തിരിക്കുകയാണ് ഇന്ത്യ. ശ്രീറാം സിങ് 1976ൽ മോൺട്രിയോൾ ഒളിംപിക്സിൽ സ്ഥാപിച്ച റെക്കോർഡിന് കഴിഞ്ഞ മാസം 40 വയസ്സു തികഞ്ഞിരുന്നു. റിയോയിൽ ജിൻസൺ അതു പഴങ്കഥയാക്കുമെന്നു വിശ്വസിക്കുന്നവരാണേറെ.
ഇന്നത്തെ ഹീറ്റ്സിൽ മികച്ച പ്രകടനം നടത്താമെന്ന മോഹത്തോടെയാണ് ജിൻസൺ തയാറെടുത്തിരിക്കുന്നത്. ഇന്നു രാവിലെ 10.10ന് ആണ് (ഇന്ത്യൻ സമയം 6.40) ഹീറ്റ്സ്. നാളെ സെമിയും 15നു ഫൈനലും നടക്കും. മൂന്നാമത്തെ ഹീറ്റ്സിലാണു ജിൻസൺ ഇറങ്ങുക.

400 മീറ്ററിൽ ഇന്നു പോരാട്ടത്തിനെത്തുന്ന കൊല്ലം സ്വദേശി മുഹമ്മദ് അനസിന്റെ മികച്ച പ്രകടനവും ഇന്ത്യ ഉറ്റുനോക്കുന്നു. സമീപകാലത്ത് മികച്ച ഫോമിലുള്ള അനസ് ദേശീയ റെക്കോർഡും സ്വന്തം പേരിലേക്കു മാറ്റിയെഴുതിയിരുന്നു. രാത്രി 9.05നാണ് മൽസരം (ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.35) അവസാനത്തെ ഹീറ്റ്സിലാണ് അനസിന്റെ ഓട്ടം.

NO COMMENTS

LEAVE A REPLY