ത​ന്‍റെ പ്ര​തി​മ​ക​ള്‍ സ്ഥാ​പി​ച്ച സം​ഭ​വ​ത്തെ ന്യാ​യീ​ക​രി​ച്ച്‌ ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി.

172

ന്യൂ​ഡ​ല്‍​ഹി: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ത​ന്‍റെ പ്ര​തി​മ​ക​ള്‍ സ്ഥാ​പി​ച്ച സം​ഭ​വ​ത്തെ ന്യാ​യീ​ക​രി​ച്ച്‌ ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി. സു​പ്രീം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാം​ങ്മൂ​ല​ത്തി​ലാ​ണ് അ​വ​ര്‍ ഇ​ത് സം​ബ​ന്ധി​ച്ച്‌ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കിയത്. പ്ര​തി​മ​ക​ള്‍ നി​ര്‍​മിച്ച​തി​ല്‍ തെ​റ്റി​ല്ല. ജ​ന​ങ്ങ​ളു​ടെ അ​ഭി​ലാ​ഷ​മാ​ണ​ത്- അ​വ​ര്‍ പ​റ​ഞ്ഞു.

ബി​എ​സ്പി​യു​ടെ പ്ര​തീ​ക​മ​ല്ല വാ​സ്തു​ ശി​ല്‍​പ​ങ്ങ​ള്‍. അ​വ ശി​ല്‍​പം മാ​ത്ര​മാ​ണ്. പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​യ​ത്നി​ക്കു​ന്ന വ​നി​ത​യെ ആ​ദ​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സം​സ്ഥാ​ന നി​യ​മ​സ​ഭ​യു​ടെ ആ​ഗ്ര​ഹം- മായാവതി വ്യക്തമാക്കി. ജ​ന​ങ്ങ​ളു​ടെ​യും അ​ഭി​ലാ​ഷ​വും ഇ​ത് ത​ന്നെ​യാ​യി​രു​ന്നു. ഇ​തെ​ങ്ങ​നെ​യാ​ണ് തെ​റ്റാ​കു​ന്ന​തെ​ന്നും അ​വ​ര്‍ സ​ത്യ​വാം​ങ്മൂ​ല​ത്തി​ല്‍ ചോ​ദി​ച്ചു.

NO COMMENTS