രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹൈദരാബാദിനെതിരെ കേരളത്തിന് മേല്‍ക്കൈ

198

ഭുഭനേശ്വര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹൈദരാബാദിനെതിരെ കേരളത്തിന് മേല്‍ക്കൈ. മൂന്നാം ദിനം 517/9 എന്ന നിലയില്‍ കേരളം ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. പുറത്താകാതെ 159 റണ്‍സെടുത്ത ഇക്ബാല്‍ അബ്ദുള്ളയാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍.
സച്ചിന്‍ ബേബി(80), ജലജ് സക്സേന(79), കെഎ,സ് മോനിഷ്(40) എന്നിവരും കേരളത്തിനായി ബാറ്റിംഗില്‍ തിളങ്ങി.
മറുപടി ബാറ്റിംഗ് തുടങ്ങിയ ഹൈദരാബാദ് മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ്. 53 റണ്‍സെടുത്ത ബിപി സന്ദീപാണ് ഹൈദരാബാദിന്റെ ടോപ് സ്കോറര്‍. 26 റണ്‍സുപമായി ഹസ്സനും നാലു റണ്‍സോടെ സി.വി..മിലിന്ദുമാണ് ക്രീസില്‍. ക്യാപ്റ്റന്‍ ബദരീനാഥ് മൂന്ന് റണ്‍സെടുത്ത് പുറത്തായി. കേരളത്തിന് വേണ്ടി ജലജ് സക്സേനയും മോനിഷും സന്ദീപ് വാര്യരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒരു ദിവസത്തെ മാത്രം കാളി ബാക്കിയിരിക്കെ മൂന്ന് വിക്കറ്റ് ബാക്കിയുള്ള ഹൈദരാബാദിനെതിരെ കേരളത്തിന് 286 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്.

NO COMMENTS

LEAVE A REPLY