കെ എം മാണിക്കെതിരെയുള്ള ബാര്‍കോഴ കേസിലെ തല്‍സ്ഥിതി റിപ്പോര്‍ട്ട് വിജിലസ് കോടതിയില്‍ സമര്‍പ്പിച്ചു

180

തിരുവനന്തപുരം: മുന്‍മന്ത്രി കെ എം മാണിക്കെതിരെയുള്ള ബാര്‍കോഴ കേസിലെ തല്‍സ്ഥിതി റിപ്പോര്‍ട്ട് വിജിലസ് കോടതിയില്‍ സമര്‍പ്പിച്ചു. രണ്ടാം തുടര്‍ അന്വേഷണം തടത്തുവാന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അന്വേഷണ പുരോഗതി ഇന്ന് കോടതിയില്‍ അറിയക്കണമെന്ന് പറഞ്ഞിരുന്നുവെങ്കിലും വിജിലന്‍സ് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ബാര്‍കോഴക്കേസ് നവംബര്‍ 30ലേക്ക് മാറ്റിവെച്ചു. കേസിന്റെ ഭാഗമായി ഏഴ് സാക്ഷികളില്‍നിന്ന് മൊഴിയെടുക്കുകയും 21 രേഖകള്‍ ശേഖരിക്കുകയും ചെയ്തുവെന്ന് വിജിലന്‍സ് കോടതിയില്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY