പട്ടികജാതി/ പട്ടികവർഗ ഉദ്യോഗാർത്ഥികൾക്ക് റിക്രൂട്ട്‌മെന്റ്

136

തിരുവനന്തപുരം : ദേശീയ തൊഴിൽ സേവന കേന്ദ്രവും സംസ്ഥാന സർക്കാരിന്റെ മോഡൽ കരിയർ സർവീസ് സെന്ററും ടാറ്റാ കൺസൾട്ടൻസി സർവീസും സംയുക്തമായി പട്ടികജാതി പട്ടികവർഗ ഉദ്യോഗാർത്ഥിക്കായി സൗജന്യ പരിശീലനവും റിക്രൂട്ട്‌മെന്റും നടത്തുന്നു.

ബി.എസ്‌സി (കമ്പ്യൂട്ടർ സയൻസ് ഒഴികെ)/ ബി.എ/ ബി.കോം ബിരുദമുളളവർക്കും അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് ഫെബ്രുവരി 20ന് മുമ്പ് 0471-2332113/ 8304009409 ൽ ബന്ധപ്പെടണം.

NO COMMENTS