സൗദിയില്‍ ഷവര്‍മ കഴിച്ച നൂറ്റന്‍പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

252

റായിദ് : സൗദിയില്‍ ഷവര്‍മ കഴിച്ച നൂറ്റന്‍പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ. തായിഫിന് സമീപം തുറാബയില്‍ റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരില്‍ 45 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. സംഭവത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ഉത്തരവിട്ട മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ ഉത്തരവാദികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY