ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയെ മറികടന്ന് പാക്കിസ്ഥാന്‍ ഒന്നാമത്

194

ന്യൂഡല്‍ഹി: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയ്ക്കു പകരം പാക്കിസ്ഥാന്‍ ഒന്നാം സ്ഥാനക്കാരായി. വിന്‍ഡീസിനെതിരെയുള്ള നാലു ടെസ്റ്റുകളുടെ പരമ്ബരയില്‍ അവസാനത്തേതു മഴമൂലം ഉപേക്ഷിച്ചതാണ് ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യക്ക് ഒന്നാം സ്താനാം നഷ്ടമാകാന്‍ കാരണം.

പരമ്ബര 2-0നു ജയിച്ചെങ്കിലും ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ഇന്ത്യക്ക് നാലാം ടെസ്റ്റ് ജയിക്കേണ്ടിയിരുന്നു. 2003ല്‍ ടെസ്റ്റ് റാങ്കിങ് അവതരിപ്പിച്ചശേഷം ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ഒന്നാം റാങ്ക് നേടിയത്. പാകിസ്ഥാന്‍ ആദ്യമായണ് ഒന്നാമതെത്തുന്നത്.