60കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

169

കോഴിക്കോട്: ഓമശേരി വേനപ്പാറയില്‍ 60 വയസുകാരിയെ ക്രൂരമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് റിമാന്റില്‍. മുക്കം മണാശ്ശേരി പുളിഞ്ചാലില്‍ സുജീഷിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചത്. വെള്ളം ചോദിച്ച് വീട്ടിലെത്തിയ സുജീഷ് സ്ത്രീയെ കടന്നു പിടിക്കുകയായിരുന്നു.മാനാഭിമാനം ഉള്ളവര്‍ ഭാര്യയുടെ ഫോട്ടോ ഇടില്ലെന്ന് തന്നോട് ആരാണ് പറഞ്ഞത്? ആങ്ങളമാരോടും ബാപ്പയോടും ചോദിച്ചാണോ വിവാഹ ശേഷം താങ്കള്‍ എല്ലാ കാര്യവും ചെയ്യുന്നത്? അവരുടെ മനസ്സില്‍ എന്തെന്ന് താങ്കള്‍ക്ക് എങ്ങനെയറിയാം. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടാണ് മണാശ്ശേരി പുളിഞ്ചാലില്‍ സുജീഷ് വേനപ്പാറയിലെ വീട്ടിലെത്തിയത്. വെള്ളമെടുക്കാന്‍ പോയ സ്ത്രീക്ക് പിന്നാലെ വീടിനുള്ളിലെത്തിയ സുജീഷ് അശ്ലീല സംസാരം ആരംഭിക്കുകയും സ്തീയെ കടന്നു പിടിക്കുകയുമായിരുന്നുവെന്നാണ് പരാതി. എതിര്‍ത്തപ്പോള്‍ മുഖത്തും തലക്കും അടിക്കുകയും വലിച്ചിഴച്ച് മുറിയിലെത്തിക്കുകയും ചെയ്‌തെന്നും പരാതിയിലുണ്ട്.
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെ അക്രമിയുടെ കൈക്ക് കടിച്ചാണ് ഇവര്‍ രക്ഷപ്പെട്ടത്. വീടിനു പുറത്തെത്തി ബഹളം വെച്ചതോടെ ഓടിയെത്തിയ അയല്‍വാസികള്‍ സുജീഷിനെ പിടികൂടി മുക്കം പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

NO COMMENTS

LEAVE A REPLY