ഡല്‍ഹിയില്‍ ഓടുന്ന കാറില്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കി

232

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയെ തട്ടിക്കൊണ്ടു പോയി ഓടുന്ന കാറില്‍ ബലാത്സംഗത്തിനിരയാക്കി. ഗുഡ്ഗാവിലെ സെക്ടര്‍ 17ലാണ് മൂന്നംഗ സംഘം 22 കാരിയെ ക്രൂര പീഡനത്തിനിരയാക്കിയത്. ഗുഡ്ഗാവില്‍ നിന്ന് ബലം പ്രയോഗിച്ച്‌ കാറില്‍ കയറ്റിക്കൊണ്ടു പോയ ശേഷം മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പോലീസില്‍ മൊഴി നല്‍കി. സംഭവത്തില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആക്രമികളായ മൂന്നു പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഏതാനും വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY