ഒരു കോണ്‍ഗ്രസ്സുകാരനും വനിതാ മതിലിലോ അയ്യപ്പജ്യോതിയിലോ പങ്കെടുക്കില്ലെന്ന് രമേശ് ചെന്നിത്തല

127

തിരുവനന്തപുരം : വനിതാ മതിലിലോ അയപ്പ ജ്യോതിയിലോ കോണ്‍ഗ്രസ് ബന്ധമോ യൂഡിഎഫ് ആഭിമുഖ്യമോ ഉള്ള ആരും പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമ്മ്യുണിസ്റ്റ് ആശയങ്ങള്‍ക്ക് വിരുദ്ധമായി താത്കാലിക ലാഭത്തിന് വേണ്ടി മതിലുണ്ടാക്കി കേരളത്തെ ഇരുണ്ട കാലത്തിലേക്ക് നയിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് ചെന്നിത്തല പറഞ്ഞു. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടക്കുന്ന അയ്യപ്പജ്യോതി വിശ്യാസികളെ കബളിപ്പിക്കുന്ന പരിപാടിയാണ്. വിഷയത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ശബരിമല കര്‍മ സമിതി ആദ്യം ചെയ്യേണ്ടിയിരുന്നത് സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുകയായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വനിതാ മതിലിനെ രാഷ്ട്രീയമായി വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തുകയാണ്, പ്രളയ ദുരിതാശ്വാസ സഹായം കിട്ടുവാന്‍ പോലും മതിലില്‍ പങ്കെടുക്കെണമെന്ന സ്ഥിയാണ് ഇപ്പോഴുള്ളതെന്നും ചെന്നിത്തല ആരോപിച്ചു.

NO COMMENTS