പത്തനംതിട്ടയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

225

പത്തനംതിട്ട : പത്തനംതിട്ടയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജില്ലാ ഭാരണകൂടം അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

കണ്‍ട്രോള്‍ റൂം നമ്പരുകള്‍: ജില്ലാ കളക്ടറേറ്റ് – 0468 2322515, 2222515, 8078808915, താലൂക്ക് ഓഫീസ് കോഴഞ്ചേരി – 0468 2222221, താലൂക്ക് ഓഫീസ് അടൂര്‍ – 04734 224826, താലൂക്ക് ഓഫീസ് കോന്നി – 0468 2240087, താലൂക്ക് ഓഫീസ് റാന്നി – 04735 227442, താലൂക്ക് ഓഫീസ് മല്ലപ്പള്ളി – 0469 2682293, താലൂക്ക് ഓഫീസ് തിരുവല്ല – 0469 2601303.

NO COMMENTS