എംഎം മണിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്

226

തിരുവനന്തപുരം: എംഎം മണിയെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഎം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു.nസ്ത്രീത്വത്തിന് അപമാനകരമായ പരാമര്‍ശം നടത്തിയ എം എം മണിയെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. സ്ത്രീത്വത്തെ അടച്ചാക്ഷേപിക്കുന്ന അപമാനകരമായ പരാമര്‍ശം നടത്തിയ എം എം മണിക്ക് മന്ത്രി എന്ന നിലയില്‍ തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു. ഇത് സീതാറാം യെച്ചൂരി നേതൃത്വം നല്‍കുന്ന സി പി എമ്മിന്റെ പ്രഖ്യാപിത നയങ്ങളായ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക,സ്ത്രീശാക്തീകരണത്തിന ഊന്നല്‍ നല്‍കുക, പൊതു ജീവിതത്തില്‍ സംശുദ്ധി നിലനിര്‍ത്തുക തുടങ്ങിയവക്ക് പൂര്‍ണമായും എതിരാണ് മന്ത്രി എം എം മണിയുടെ ഇത്തരം പരാമര്‍ശങ്ങള്‍. സര്‍ക്കാര്‍ ഉദ്യേഗസ്ഥരെ ഭീഷണിപ്പെടുത്തി അവരുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നതില്‍ നിന്ന് തടസപ്പെടുത്തി സര്‍ക്കാര്‍ ഭൂമി കയ്യേറിയ മാഫിയയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുക കൂടെയാണ് മന്ത്രി എം എം മണി ചെയ്യുന്നതെന്നും കത്തില്‍ സൂചിപ്പിക്കുന്നു. സി പി എം സംസ്ഥാന നേതൃത്വവും, മുഖ്യമന്ത്രിയും പൊതുജനരോഷം അവഗണിച്ചു കൊണ്ട് മന്ത്രി എം എം മണിയെ സംരക്ഷിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സീതാറാം യെച്ചൂരി അടിയന്തിരമായി ഇടപെട്ട് മണിയെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല കത്തയച്ചത്.

NO COMMENTS

LEAVE A REPLY