ഭ​ര​ണ​ത്തി​ലെ വീ​ഴ്ച​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത് തെ​റ്റാ​ണോ​യെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

255

ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​ത്തി​ലെ വീ​ഴ്ച​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത് തെ​റ്റാ​ണോ​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. തെ​റ്റു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​വ​രെ വേ​ട്ട​യാ​ടു​ന്ന​ത് സി​പി​എം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ​മെ​ന്ന നി​ല​യി​ൽ ഭ​ര​ണ​പ​രാ​ജ​യ​ങ്ങ​ൾ നി​യ​മ​സ​ഭ​യ്ക്ക് അ​ക​ത്തും പു​റ​ത്തും ചൂ​ണ്ടി​ക്കാ​ണി​ക്കു​മെ​ന്നും ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നക്‌സല്‍ വര്‍ഗീസിനെ സംബന്ധിച്ച് കോടതിയില്‍ വിവാദ സത്യവാങ്മൂലം സമര്‍പ്പിച്ചത് യുഡിഎഫിന്റെ കാലത്തല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മൂന്നാറില്‍ വന്‍കിട കയേറ്റക്കരെ സിപിഐഎം സംരക്ഷിക്കുന്നു. സമരങ്ങളെ സിപിഐ എം അസഹിഷ്ണുതയോടെ കാണുന്നു. വിവരാവകാശ നിയമം അട്ടിമറിച്ചു. ഘടക കക്ഷികളെ അനുനയിപ്പിക്കാന്‍ ഒരു ഉപദേഷ്ടാവിനെ കൂടി നിയമിക്കുമോ എന്നും പ്രതിപക്ഷ നേതാവ് ഡല്‍ഹിയില്‍ ചോദിച്ചു. ഭ​ര​ണ​പ​രാ​ജ​യ​ത്തേ​ക്കു​റി​ച്ച് സി​പി​എം ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണം. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഭ​ര​ണ​ത്തി​ന് ഓ​ശാ​ന പാ​ടു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. പ്രതിപക്ഷത്തിന് സര്‍ക്കാറിനെ അടിക്കാനുള്ള ആയുധം കൊടുക്കരുതെന്നും ഭരണകാര്യങ്ങളിലുള്ള പരസ്യപ്രതികരണങ്ങള്‍ സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്തുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രതികരണങ്ങള്‍ സര്‍ക്കാറിനെ ശക്തിപ്പെടുത്താനാണെന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചുസിപിഐക്കും സിപിഎമ്മിനും ഇടയില്‍ തര്‍ക്കങ്ങളൊന്നും ഇല്ലഎതിര്‍പ്പുകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും തന്നെയാണ് സിപിഐയും ആഗ്രഹിക്കുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY