ഉറി ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്കര്‍ ഇ ത്വയ്ബയെന്ന് അവകാശപ്പെട്ട് പോസ്റ്ററുകള്‍

242

ശ്രീനഗര്‍: ഉറി ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്കര്‍ ഇ ത്വയ്ബയെന്ന് അവകാശപ്പെട്ട് പോസ്റ്ററുകള്‍. പാകിസ്താനിലെ പഞ്ചാബിലുള്ള ഗ്രാമമായ ഗുജറാന്‍വാലിയിലാണ് ഉറി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
ഇന്ത്യന്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് അനസ്, അബു സാറാഖാ എന്നിവരുടെ പേരിലാണ് ലക്ഷര്‍ പോസ്റ്ററുകള്‍ പതിച്ചത്. ഇവരുടെ സംസ്കാര ചടങ്ങിനിടെയാണ് ഈ പോസ്റ്ററുകള്‍ പതിച്ചത്. ഇന്ത്യയുടെ 177 സൈനികരെ വധിച്ചതിന് ശേഷമാണ് മുഹമ്മദ് അനസും, അബു സാറാഖയും രക്തസാക്ഷികളായതെന്നാണ് പോസ്റ്ററില്‍ പോസ്റ്ററില്‍ പറയുന്നത്. ഉറി ആക്രമണത്തിന് പിന്നില്‍ പാക് കേന്ദ്രങ്ങള്‍ തന്നെയാണെന്ന് തെളിവുകള്‍ സഹിതം ഇന്ത്യ ലോകസമൂഹത്തെ ബോധ്യപ്പെടുത്തി പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് പോസ്റ്ററുകള്‍ വന്നിരിക്കുന്നത്. പോസ്റ്ററില്‍ പേരുള്ള മുഹമ്മദ് അനസ് ഗുജറന്‍വാലാ സ്വദേശിയാണ്. ആക്രമണം നടന്ന ആദ്യ ദിവസങ്ങളില്‍ നിരോധിത ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് ആണെന്നായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ സംശയം. സപ്തംബര്‍ 18നായുരുന്നു ഉറിയിലെ 12-ാമത് ഇന്‍ഫന്‍ട്രി റെജിമെന്റ് ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് ഭീകരര്‍ ആക്രമണം നടത്തിയത്. 20 ജവാന്‍മാരാണ് സംഭവത്തില്‍ വീരമൃത്യു വരിച്ചത്. ആക്രമണം നടത്തിയ നാല് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.

NO COMMENTS

LEAVE A REPLY