ഇന്ത്യ ആരെയും അങ്ങോട്ടുപോയി ആക്രമിക്കില്ല;ഇങ്ങോട്ട് ആക്രമിച്ചാല്‍ തക്ക തിരിച്ചടി നല്‍കാന്‍ ഒരു അമാന്തവും കാണിക്കില്ല : രാജ്നാഥ് സിങ്

254

ബാര്‍മേര്‍• ആരെയും അങ്ങോട്ടുപോയി ആക്രമിക്കുന്ന ശീലം ഇന്ത്യയ്ക്കില്ലെന്നും അതേസമയം, ഇങ്ങോട്ട് ആക്രമിച്ചാല്‍ തക്ക തിരിച്ചടി നല്‍കാന്‍ ഒരു അമാന്തവും കാണിക്കില്ലെന്നും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫ്ലഡ്ലൈറ്റ് സംവിധാനം, അതിര്‍ത്തിവേലിക്ക് സമാന്തരമായി പാതയുടെ നിര്‍മാണം തുടങ്ങി അതിര്‍ത്തിയിലെ സൈനികരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിര്‍ത്തി രക്ഷാ സേനയുടെ (ബിഎസ്‌എഫ്) മുനബാവോ ബോര്‍ഡര്‍ ഔട്ട്പോസ്റ്റ് സന്ദര്‍ശിക്കുമ്ബോഴാണ് സൈനികര്‍ക്ക് ആഭ്യന്തരമന്ത്രി ഈ ഉറപ്പു നല്‍കിയത്.ലോകത്തെ മുഴുവന്‍ ഒറ്റ കുടുംബമായി കാണുന്ന പാരമ്ബര്യമാണ് ഇന്ത്യയുടേതെന്ന് സൈനികരെ അഭിസംബോധന ചെയ്യവെ അദ്ദേഹം ചൂണ്ടിക്കാട്ടി. ആരുടെയും അധീനതയിലുള്ള ഭൂമി പിടിച്ചെടുക്കാന്‍ ഇന്ത്യ ശ്രമിക്കില്ല. ഇന്ത്യയായിട്ട് വെടിവയ്പിന് തുടക്കമിടില്ല. എന്നാല്‍, ഇങ്ങോട്ട് ആരെങ്കിലും ആക്രമിച്ചാല്‍ തിരിച്ചടിക്കാന്‍ അമാന്തം കാട്ടുകയുമില്ല – രാജ്നാഥ് സിങ് പറഞ്ഞു.

NO COMMENTS

LEAVE A REPLY