ജില്ലാ കബഡി അക്കാദമി ശിലാസ്ഥാപനം ഫെബ്രുവരി 20 ന് കൊടിയമ്മയില്‍

15

കാസര്‍കോട് ജില്ലാ കബഡി അക്കാദമിയുടെ ശിലാസ്ഥാപനം ഫെബ്രുരി 20 ന് കൊടിയമ്മയില്‍ നടക്കും. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 1.75 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 50 ദിവസത്തിനകം 48 പദ്ധതികളാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ ഉദ്ഘാടനത്തിനായി തയ്യാറായത്.

മഞ്ചേശ്വരം മണ്ഡലം എം എല്‍ എ ഫണ്ട് വിനിയോഗം സംബന്ധിച്ചുള്ള അവലോകന യോഗത്തിലാണ് തിരുമാനം. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷനായി.

NO COMMENTS