രാഹുല്‍ ഗാന്ധി കേരളത്തിലെത്തി.

165

തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് രാഹുല്‍ ഗാന്ധി തിരുവനന്തപുരത്തെത്തിയത്.ചൊവ്വാഴ്ച രാവിലെ 10ന് മാവേലിക്കര മണ്ഡലത്തിലെ പത്തനാപുരത്തും 11.30ന് പത്തനംതിട്ടയിലും തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിക്കും.

ഉച്ചയ്ക്ക് ഒരു മണിക്ക് കെ.എം.മാണിയുടെ പാലായിലെ വീട് സന്ദര്‍ശിച്ച്‌ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കും. വൈകിട്ട് 4ന് ആലപ്പുഴയില്‍ പ്രസംഗിക്കും. 6 മണിക്ക് തിരുവനന്തപുരത്ത് നടക്കുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും..

NO COMMENTS