ജനങ്ങളെ ഉപദേശിക്കണമെന്ന് തോന്നുന്നവർ ‘സ്വന്തത്തിൽ നിന്ന് തുടങ്ങുക’

169

അമിതമായി മധുരം കഴിക്കുന്ന മകനെ അതിൽനിന്ന് പിന്മാറുവാൻ ഉപദേശിക്കണമെന്ന് മാതാവ് ഒരു ഗുരുവിനോട് അഭ്യർത്ഥിച്ചു. ഒരാഴ്ച കഴിഞ്ഞ് വരൂ എന്ന് ഗുരു നിർദ്ദേശിച്ചു. അവർ വന്നു. ഒരാഴ്ചത്തെ അവധി എന്തിനായിരുന്നുവെന്ന് മാതാവ് ചോദിച്ചപ്പോൾ ഗുരുവിന്റെ മറുപടി ഇങ്ങനെയായിരുന്നു ഞാനും ഒരു മധുര പ്രിയനായിരുന്നു ആദ്യം എന്റെ ശീലം മാറ്റിയിട്ട് കുട്ടിയെ ഉപദേശിക്കാൻ പാടുള്ളൂ.

പണച്ചെലവില്ലാതെ കിട്ടുന്നതാണ് ഉപദേശം. എവിടെ ചെന്നാലും അതിനു യാതൊരു കുറവും ഇല്ല. പക്ഷേ ഉപദേശികൾ അതിന് അർഹരാണോ എന്ന് പരിശോധിക്കേണ്ടത് മറ്റാരുമല്ല അവർ തന്നെയാണ്. കരളിൽ തറയ്ക്കും വിധം പ്രസംഗിച്ചു ഫലിപ്പിക്കാൻ കഴിയുന്നവരും ഉണ്ട്. ഉള്ളിൽ കൊള്ളുന്ന വിധത്തിൽ സംസാരിക്കുവാനും അവർക്ക് കഴിയും. പക്ഷേ നാവിൽ നിന്ന് പുറത്തേക്ക് പോകുന്ന വാക്കുകൾ പലപ്പോഴും മറ്റുള്ളവരുടെ ഹൃദയത്തിലേക്ക് പ്രവേശിച്ചാലും ഉപദേശികളുടെ ഹൃദയത്തിലേക്ക് പ്രവേശിക്കാറില്ല

ജനങ്ങളോട് പുണ്യത്തെ കുറിച്ച് ഉപദേശിക്കുകയും സ്വജീവിതത്തിൽ അത് വിസ്മരിക്കുകയും ചെയ്യുന്നവരുണ്ട്. നിങ്ങൾ പ്രവർത്തിക്കാത്തത് നിങ്ങൾ എന്തിനു പറയുന്നു

ജനങ്ങളെ ഉപദേശിക്കണം എന്ന് തോന്നുന്നവർ
‘സ്വന്തത്തിൽ നിന്ന് തുടങ്ങുക’

NO COMMENTS