വ്യാജ കുടുംബശ്രീ യുണിറ്റിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്

181

കൊല്ലത്ത് വ്യാജ കുടുംബശ്രീ യൂണിറ്റിന്റെ പേരില്‍ ബാങ്കില്‍ നിന്നും വായ്പ എടുത്ത് വന്‍ സാമ്പത്തിക തട്ടിപ്പ്. മറ്റു യൂണിറ്റുകളിലുള്ളവരുടെ രേഖകള്‍ ഹാജരാക്കി ലക്ഷങ്ങളാണ് തട്ടിപ്പു സംഘം കൈക്കലാക്കിയത്. തട്ടിപ്പിനെ തുടര്‍ന്ന് സാധാരണക്കാരായ വീട്ടമ്മമാര്‍ ജപ്തി ഭീഷണിയിലാണ്.
കോര്‍പ്പറേഷന്‍ ബാങ്കിന്റെ കൊല്ലം ശാഖയില്‍ നിന്നും കിഴക്കെ കല്ലടയിലെ ഓമനയക്ക് കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് ലഭിച്ചപ്പോഴാണ് തട്ടിപ്പിനെക്കുറിച്ച് വീട്ടമ്മമാര്‍ അറിഞ്ഞത്. ഇതുപൊലെ കിഴക്കെ കല്ലടയിലെ ദയ, കൈലാസം കുടംബശ്രീ അംഗങ്ങളായ ഏഴു പേര്‍ക്കും ജപ്തി നോട്ടീസ് ലഭിച്ചു. ലോണെടുക്കാതെ ജപ്തി നേട്ടീസ് വന്നതിന്റെ കാരണം തിരക്കി ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പു വിവരം പുറത്തറിഞ്ഞത്. 2013 നവംബര്‍ 21ന് നന്ദനം എന്ന സ്വയം സഹായ സംഘത്തിന്റ പേരില്‍ 10 കുടുംബശ്രീ അംഗങ്ങള്‍ ചേര്‍ന്ന് മൂന്ന് ലക്ഷം രൂപ വായ്പ എടുത്തെന്നാണ് ബാങ്ക് രേഖകള്‍. മുതലും പലിശയും ഉള്‍പ്പടെ 5,99,448 രൂപ തിരിച്ചടക്കണം എന്ന് കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
കൊല്ലം റയില്‍വെ കോളനി സ്വദേശികളായ റഹ്മത്ത് എന്‍, ഫാത്തിമ എന്നിവരുടെ വിലാസവും തിരിച്ചറിയല്‍ രേഖകളും വച്ചാണ് വായ്പ എടുത്തിരിക്കുന്നത്. ഇവരാണ് വ്യാജ കുടുംബശ്രീ യൂണിറ്റിന്റെ പ്രസിഡന്റും സെക്രട്ടറിയും. ഏഴു വീട്ടമ്മമാരുടെ വ്യാജ ഗ്രൂപ്പ് ഫോട്ടോയും വ്യാജ ഒപ്പും മിനുട്ട്സ് ബുക്കിന്റെ കോപ്പിയും തെളിവായി ഹാജരാക്കിയിട്ടുണ്ട്. കശുവണ്ടി തൊഴിലാളികളായ വീട്ടമ്മമാര്‍ ജില്ലാ കളക്ടര്‍ക്കും പൊലീസിനും പരാതി നല്‍കി. ഇതു പോലെ നിരവധി പേര്‍ തട്ടിപ്പിനിരയായതാണ് സൂചന.
courtesy : asianet

NO COMMENTS

LEAVE A REPLY